bjp
പ​ന്ത് ​ഇ​നി​ ​ആ​ ​കോ​ർ​ട്ടി​ൽ...​ ​വി​ജ​യ​ ​യാ​ത്ര​യ്ക്കി​ടെ​ ​തൃ​ശൂ​ർ​ ​കാ​സി​നോ​ ​ഹോ​ട്ട​ലി​ൽ​ ​സം​ഘ​ടി​പ്പി​ച്ച​ ​ച​ട​ങ്ങി​ൽ​ ​ബി.​ജെ.​പി​യി​ൽ​ ​ചേ​ർ​ന്ന​ ​അ​ന്താ​രാ​ഷ്ട്ര​ ​ഫു​ട്ബാ​ൾ​ ​കോ​ച്ച് ​ടി.​കെ.​ ​ചാ​ത്തു​ണ്ണി​ ​പാ​ർ​ട്ടി​ ​പ്ര​സി​ഡ​ന്റ് ​കെ.​ ​സു​രേ​ന്ദ്ര​ന് ​പ​ന്ത് ​കൈ​മാ​റു​ന്നു.

ചേലക്കര: എൽ.ഡി.എഫിനും യു.ഡി.എഫിനും വോട്ടുബാങ്ക് രാഷ്ട്രീയത്തിൽ തിമിരം ബാധിച്ചിരിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. വിജയയാത്രയ്ക്ക് ചേലക്കരയിൽ നൽകിയ സ്വീകരണ യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വർഗീയത ഇളക്കിവിട്ട് തിരഞ്ഞെടുപ്പിൽ നേട്ടം കൊയ്യാമെന്നാണ് ഇരുപക്ഷത്തിന്റെയും വിചാരം. പോപ്പുലർ ഫ്രണ്ടുമായി എൽ.ഡി.എഫും ജമാഅത്ത് ഇസ്‌ലാമിയുമായി യു.ഡി.എഫും സൃഷ്ടിച്ച ബന്ധം വേർപെടുത്താൻ ഇവർ തയ്യാറാകുമോയെന്നും സുരേന്ദ്രൻ ചോദിച്ചു.

ഇരു മുന്നണികളും സാമുദായിക വർഗീയ ധ്രുവീകരണത്തിനാണ് ശ്രമിക്കുന്നത്. ശബരിമല വിഷയത്തിൽ സർക്കാർ മലക്കം മറിഞ്ഞത് നിശബ്ദ ഭൂരിപക്ഷത്തിന്റെ വോട്ട് ലക്ഷ്യമിട്ടാണ്. മാറിവന്ന സർക്കാരുകളുടെ ഭരണകാലത്ത് ഉന്നത ഉദ്യോഗസ്ഥരായിരുന്നവരും മെട്രോമാൻ ഇ. ശ്രീധരനെ പോലെയുള്ളവരും ബി.ജെ.പിയിലേക്ക് വരുന്നത് നരേന്ദ്ര മോദിയുടെ വികസന കാഴ്ചപ്പാടുകളിൽ ആകൃഷ്ടരായാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബി.ജെ.പി സംസ്ഥന ഉപാദ്ധ്യക്ഷ ശോഭ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് പി.ആർ. രാജ്കുമാർ അദ്ധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ്, ജോർജ്ജ് കുര്യൻ, പി.ആർ. ശിവശങ്കർ, സംസ്ഥാന വൈസ് പ്രസിഡന്റ് പ്രമീള ദേവി, പി.എസ്. കണ്ണൻ, ടി.സി. പ്രകാശൻ, ആർ. കൃഷ്ണദാസ്, എ.എസ്. ശശി, രാജേഷ് നമ്പ്യത്ത്, പി.കെ. മണി, പ്രഭാകരൻ മാഞ്ചാടി, ആശാ ദേവി, സ്മിത സുകുമാരൻ , പ്രസന്ന ശശി എന്നിവർ പങ്കെടുത്തു.