bjp
വി​ജ​യ​ ​യാ​ത്ര​യ്ക്ക് ​തൃ​ശൂ​ർ​ ​ജി​ല്ലാ​ ​അ​തി​ർ​ത്തി​യാ​യ​ ​പ്ലാ​ഴി​യി​ൽ​ ​ന​ൽ​കി​യ​ ​സ്വീ​ക​ര​ണ​ത്തി​ൽ​ ​ജാ​ഥ​ ​ക്യാ​പ്ട​ൻ​ ​ബി.​ജെ.​പി​ ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ് ​കെ.​ ​സു​രേ​ന്ദ്ര​നെ​ ​ഷാ​ൾ​ ​അ​ണി​യി​ച്ച് ​സ്വീ​ക​രി​ക്കു​ന്ന​ ​പാ​ർ​ട്ടി​ ​ജി​ല്ലാ​ ​പ്ര​സി​ഡ​ന്റ് ​അ​നീ​ഷ് ​കു​മാ​ർ.​ ​

തൃശൂർ: ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ നയിക്കുന്ന വിജയ യാത്രയ്ക്ക് ജില്ലയിൽ ഉജ്ജ്വല സ്വീകരണം. പാലക്കാട്ടെ പര്യടനത്തിന് ശേഷം ജില്ലാ അതിർത്തിയായ ചേലക്കര പ്ലാഴിയിൽ വച്ച് ഇന്നലെ രാവിലെ വാദ്യമേളങ്ങളുടെ അകമ്പടിയോടെ ജില്ലാ അദ്ധ്യക്ഷൻ കെ.കെ. അനീഷ് കുമാർ, സംസ്ഥാന സെക്രട്ടറി എ. നാഗേഷ്, വക്താവ് ബി. ഗോപാലകൃഷ്ണൻ, പട്ടിക ജാതി മോർച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോൻ വട്ടേക്കാട്, ജനറൽ സെക്രട്ടറിമാരായ കെ.ആർ. ഹരി, ടി.എസ്. ഉല്ലാസ് ബാബു, സുരേന്ദ്രൻ ഐയിനികുന്നത്ത്, രവികുമാർ ഉപ്പത്ത്, എം.എസ്. സമ്പൂർണ്ണ, ജസ്റ്റിൻ ജേക്കബ്ബ് തുടങ്ങിയ നേതാക്കളുടെ നേതൃത്വത്തിൽ സ്വീകരിച്ചു. വിവിധ സ്വീകരണ യോഗങ്ങളിൽ കേന്ദ്രമന്ത്രി വി. മുരളീധരൻ, കേന്ദ്രമന്ത്രി പ്രഹ്‌ളാദ് ജോഷി, എം.ടി. രമേശ്, ശോഭ സുരേന്ദ്രൻ, ജോർജ്ജ് കുര്യൻ, ഡോ. പ്രമീളാദേവി, പി.ആർ. ശിവശങ്കരൻ, സി.കെ. പത്മനാഭൻ, സി. കൃഷ്ണകുമാർ, അഡ്വ. പ്രകാശ് ബാബു, എ. നാഗേഷ്, രേണു സുരേഷ്, എം.എൻ. നാരായണൻ, ബി. ഗോപാലകൃഷ്ണൻ, എ.എൻ. രാധകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. ചൂണ്ടൽ, ചേർപ്പ്, ആമ്പല്ലൂർ , ഇരിങ്ങാലക്കുട, എന്നിവിടങ്ങളിലെ സ്വീകരണത്തിന് കൊടുങ്ങല്ലൂരിൽ സമാപിച്ചു.