covid

തൃശൂർ: ജില്ലയിൽ 416 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 385 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 3927 ആണ്. തൃശൂർ സ്വദേശികളായ 55 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. 493 പേർ പുതിയതായി ചികിത്സയിൽ പ്രവേശിച്ചതിൽ 108 പേർ ആശുപത്രിയിലും 385 പേർ വീടുകളിലുമാണ്.

രോഗബാധിതർ

രോഗ ബാധിതരിൽ 60 വയസിനുമുകളിൽ 43 പുരുഷൻമാരും 21 സ്ത്രീകളും
പത്ത് വയസിനു താഴെ 8 ആൺകുട്ടികളും 14 പെൺകുട്ടികളുമുണ്ട്.

സമ്പർക്കം വഴി രോഗം- 404

ആരോഗ്യപ്രവർത്തകർക്ക് രോഗം - 1

സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയത്- 6

രോഗ ഉറവിടം അറിയാത്തത് - 5

പരിശോധിച്ച സാമ്പിൾ- 7044

കൺട്രോൾ സെല്ലിൽ ലഭിച്ച കാൾ- 404

കൗൺസലിംഗ് നൽകിയത്- 15