k-surandaran

വികസന യാത്രയ്ക്ക് ആമ്പല്ലൂരിൽ നൽകിയ സ്വീകരണ യോഗത്തിൽ കെ. സുരേന്ദ്രൻ പ്രസംഗിക്കുന്നു

പുതുക്കാട്: ലോകം അംഗീകരിച്ച മോദിയുടെ വികസന മാതൃക കേരളത്തിലും പ്രാവർത്തികമാക്കാൻ ബി.ജെ.പിയെ അധികാരത്തിലേറ്റണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ. ബി ജെ.പിയുടെ വികസന യാത്രക്ക് ആമ്പല്ലൂരിൽ നൽകിയ സ്വീകരണത്തിന് നന്ദി പറഞ്ഞ് സംസാരിക്കുകയായിരുന്നു ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ. വിധവാ പെൻഷൻ നൽകുന്നതിൽ പോലും വർഗ്ഗീയതയുടെ അളവുകോൽ പ്രകടിപ്പിച്ച ഭരണമാണ് പിണറായി വിജയന്റെതെന്ന് സുരേന്ദ്രൻ ആരോപിച്ചു. ആറു പതിറ്റാണ്ടായി ഇരു മുന്നണികളും കേരളത്തിലെ ജനങ്ങളെ കബളിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ഇരുമുന്നണികളെയും മറ്റി നിറുത്താൻ, അഴിമതി ഇല്ലാത്ത ഭരണം കാഴ്ചവെക്കാൻ ബി.ജെ.പിയെ അധികാരത്തിലെത്തിക്കണമെന്ന് സുരേന്ദ്രൻ ആവശ്യപ്പെട്ടു. നിയോജക മണ്ഡലം പ്രസിഡന്റ് എ.ജി രാജേഷ് അദ്ധ്യക്ഷനായി. സംസ്ഥാന ഭാരവാഹികളായ, കെ.ജി. രമേശ്, പി.വി രാജൻ, എ. നാഗേഷ്, സദാനന്ദൻ മാസ്റ്റർ, അഡ്വ. നിവേദിത, എം.എസ്. സമ്പൂർണ്ണ, സിന്ധുമോൾ, രവികുമാർ ഉപ്പത്ത്, അഡ്വ.എം.ആർ. മനോജ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു. വാദ്യമേളങ്ങളും പൂക്കാവടികളുമായാണ് ജാഥയെ സ്വീകരിച്ചത്.