ponkala
ചാലക്കുടി മരത്തോമ്പിള്ളി ക്ഷേത്രത്തിൽ നടന്ന പൊങ്കാല സമർപ്പണം

ചാലക്കുടി: കൊവിഡ് പശ്ചാത്തലത്തിൽ ആറ്റുകാൽ പൊങ്കാലയിൽ പങ്കെടുക്കാൻ സാധിക്കാതെ വന്ന സ്ത്രീകൾക്കായി മരത്തോമ്പിള്ളി ശ്രീകൃഷ്ണ ക്ഷേത്രപറമ്പിൽ പ്രത്യേക ചടങ്ങുൾ സംഘടിപ്പിച്ചു. നിരവധി ഭക്തർ ഇവിടെ അടുപ്പുകൂട്ടി പൊങ്കാലയർപ്പിച്ചു. ആറ്റുകാൽ പൊങ്കാലയുടെ സ്മരണ നിലനിറുത്തി ദേവി ശരണങ്ങളോടെയായിരുന്നു സമർപ്പണം. ആറ്റുകാൽ ക്ഷേത്രത്തിലെ സ്ഥിരം സാമിപ്യമായ നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ സി. ശ്രീദേവിയുടെ നേതൃത്വത്തിലാണ് സ്ത്രീകൾ പൊങ്കാലയർപ്പിച്ചത്. മരത്തോമ്പിള്ളി ക്ഷേത്രം ട്രസ്റ്റി കെ.ബി. മുരളീധരൻ, കരയോഗം പ്രസിഡന്റ് ഐ. സദാനന്ദൻ എന്നിവർ സംബന്ധിച്ചു.