കൊടുങ്ങല്ലൂർ: ചെറുകിട വ്യവസായങ്ങൾക്ക് സർക്കാർ നടപ്പിലാക്കിയ വിവിധ പദ്ധതികൾ ഏറെ ഗുണകരമായെന്ന് ഓൾ കേരള ഫ്‌ളവർ മിൽ ഓണേഴ്‌സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി പ്രതിനിധി സമ്മേളനം അഭിപ്രായപ്പെട്ടു. കാവിൽക്കടവിലുള്ള മർച്ചന്റ് അസോസിയേഷൻ ഹാളിൽ നടന്ന സമ്മേളനം മുൻ റവന്യു വകുപ്പ് മന്ത്രി കെ.ഇ. ഇസ്മയിൽ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ടി.കെ. ബാബു അദ്ധ്യക്ഷനായി. കെ.കെ. ഓമനക്കുട്ടൻ, കെ. മുരളീധരൻ എന്നിവർ സംസാരിച്ചു. സംസ്ഥാന പ്രസിഡന്റായി കെ.ഇ. ഇസ്മയിലിനെയും സെക്രട്ടറിയായി കെ. മുരളീധരനെയും തിരഞ്ഞെടുത്തു. ടി.കെ. ബാബു (വർക്കിംഗ് പ്രസിഡന്റ്), സുലേഖ (വൈസ് പ്രസിഡന്റ്), കെ.കെ. ഓമനക്കുട്ടൻ (ജോയിന്റ് സെക്രട്ടറി), എം.എ. ആസിഫ് (ഖജാൻജി) എന്നിവരാണ് മറ്റ് ഭാരവാഹികൾ.