mmmm
താനാപാടം തെക്ക് നെൽവയൽ നികത്തുന്നത് ബി.ജെ.പി പ്രവർത്തകർ തടഞ്ഞ് കൊടികുത്തുന്നു

കാഞ്ഞാണി: നെൽവയൽ മണ്ണിട്ട് നികത്തുന്നത് ബി.ജെ.പി പ്രവർത്തകർ തടഞ്ഞു. കണ്ടശ്ശാംകടവ് തെക്ക് താനാപാടത്തുള്ള സ്വകാര്യ വ്യക്തിയുടെ ഏക്കർ കണക്കിന് നെൽവയൽ മണ്ണിട്ട് നികത്തുന്ന പ്രവർത്തിയാണ് മണലൂർ പഞ്ചായത്ത് 16-ാം വാർഡ് ബി.ജെ.പി പ്രവർത്തകർ തടഞ്ഞത്.

നെൽവയലുകൽ മണ്ണിട്ട് നികത്തിയാൽ പ്രദേശങ്ങളിൽ അതിരൂക്ഷമായ വെള്ളക്കെട്ട് ഉണ്ടാകുമെന്നും ഇനി ഇത്തരം പ്രവർത്തികൾ അനുവദിക്കില്ലെന്നും ബി.ജെ.പി മണലൂർ പഞ്ചായത്ത് പ്രസിഡന്റ് സിനു കരുവത്ത് പറഞ്ഞു. ഗോപി കൊച്ചത്ത്, വികാസ് കരിക്കൊടി എന്നിവർ നേതൃത്വം നൽകി. നികത്തിയ നെൽവയലുകൾ പൂർവ സ്ഥിതിയിലാക്കുവാൻ ബന്ധപ്പെട്ട അധിക്യതർക്ക് പരാതി നൽകുമെന്നും പ്രവർത്തകർ പറഞ്ഞു.