udf

തൃശൂർ: സംസ്ഥാന സർക്കാർ മത്സ്യ തൊഴിലാളി സമൂഹത്തെ അവഗണിക്കുന്നുവെന്നും അമേരിക്കൻ കോർപറേറ്റുകൾക്ക് ആഴക്കടൽ മത്സ്യബന്ധനം തീറെഴുതി കൊടുക്കുകയാണെന്നും ആരോപിച്ച് യു.ഡി.എഫ് സംസ്ഥാന കമ്മിറ്റി തീരദേശ ജാഥ മാർച്ച് ഒന്നിന് കാസർകോട് നിന്നും ആരംഭിക്കും.

കടലിനും കടലിന്റെ മക്കൾക്കും വേണ്ടി എന്ന മുദ്രാവാക്യം ഉയർത്തിയുള്ള ജാഥ രണ്ട് മേഖലകളായാണ് നടത്തുന്നത്. വടക്കൻ മേഖല ജാഥ ടി.എൻ. പ്രതാപൻ എം.പിയും തെക്കൻ മേഖല ജാഥ മുൻ മന്ത്രി ഷിബു ബേബി ജോണും നയിക്കും.

ഇന്ന് കാസർകോട് കസബ കടപ്പുറത്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രണ്ടിന് തിരുവനന്തപുരം നെയ്യാറ്റിൻകര പൊഴിയ്ക്കുറിൽ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും ജാഥകളുടെ ഉദ്ഘാടനം നിർവഹിക്കും.

തീരദേശത്തെ 41 നിയോജക മണ്ഡലങ്ങളിൽ ജാഥ പര്യടനം നടത്തുമെന്ന് ടി.എൻ. പ്രതാപൻ എം.പി അറിയിച്ചു.