തൃശൂർ : പൂരവും പൂരം പ്രദർശനവും പ്രൗഢിയോടെ നടത്താൻ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളുടെ സംയുക്ത യോഗം തീരുമാനിച്ചു. പൂരം പ്രദർശനം കമ്മിറ്റി ഭാരവാഹികളായി കെ. സതീഷ് മേനോൻ ( പ്രസിഡന്റ്), പ്രൊഫ. പി. ചന്ദ്രശേഖരൻ, പി.വി. നന്ദകുമാർ (വൈസ് പ്രസിഡന്റുമാർ ), വി. രാം കുമാർ (സെക്രട്ടറി ), പനിയത്ത് രാധാകൃഷ്ണൻ ( ജോയിന്റ് സെക്രട്ടറി ), ടി.എൻ. നീലകണ്ഠൻ (ട്രഷറർ ) എന്നിവരെ തെരഞ്ഞെടുത്തു.