 
കൊടുങ്ങല്ലൂർ: ബൈക്കിൽ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. ശ്രീനാരായണപുരം പഞ്ചായത്ത് ഗ്രൗണ്ട് പടിഞ്ഞാറ് ഭാഗം (ചന്ദന കിഴക്ക് വശം) വലിയ പറമ്പിൽ വിജയൻ ഭാര്യ അംബിക (54) ആണ് മരിച്ചത്. മകന്റെ കൂടെ ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ തല കറങ്ങി റോഡിൽ വീഴുകയായിരുന്നു. ഞായറാഴ്ച രാവിലെ തൃശൂർ ദയ ആശുപത്രിയിൽ വച്ചായിരുന്നു മരണം. തലയ്‌ക്കേറ്റ ക്ഷതമാണ് മരണ കാരണം. മക്കൾ: വിഷ്ണു പ്രസാദ്, വിനീഷ. മരുമകൻ: ഷൈബിൻ.