കൊടുങ്ങല്ലൂർ: ഐ.എസ്.എം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗൺ ഹാളിൽ നടന്ന നിരായുധമാകുന്ന നിരീശ്വരത്വം ധിക്ഷണാ സംഗമം കെ.പി.സി.സി ന്യൂനപക്ഷ സെൽ ചെയർമാൻ കെ.കെ. കൊച്ചുമുഹമ്മദ് ഉദ്ഘാടനം ചെയ്തു. നിച്ച് ഒഫ് ട്രൂത്ത് ഡയറക്ടർ എം.എം. അക്ബർ മുഖ്യപ്രഭാഷണം നടത്തി. സംഘാടക സമിതി ചെയർമാൻ പി.കെ. മുഹമ്മദ് അദ്ധ്യക്ഷനായി. കെ.എൻ.എം സംസ്ഥാന സെക്രട്ടറി കെ.എ. അബ്ദുൾ ഹസീബ് മദനി, ചേരമാൻ ജുമാ മസ്ജിദ് ഖത്തീബ് സൈഫുദ്ദീൻ ഖാസിമി, അനസ് നദ്‌വി, ഇ.കെ. ഇബ്രാഹിം കുട്ടി മൗലവി, കെ. അബ്ദുസലാം മാസ്റ്റർ എന്നിവർ സംസാരിച്ചു.