bkmu
ബി.കെ.എം.യു പുതുക്കാട് മണ്ഡലം കൺവെൻഷൻ ജില്ലാ പ്രസിഡന്റ് വി.എസ്. പ്രിൻസ് ഉദ്ഘാടനം ചെയ്യുന്നു

ആമ്പല്ലൂർ: കൊവിഡ് ബാധിതരായ ക്ഷേമനിധി അംഗങ്ങൾക്ക് സർക്കാർ നൽകിവരുന്ന ധനസഹായം തുടരണമെന്ന് ബി.കെ.എം.യു പുതുക്കാട് മണ്ഡലം കൺവെൻഷൻ സർക്കാരിനോടാവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് വി.എസ്. പ്രിൻസ് ഉദ്ഘാടനം ചെയ്തു. പി.കെ. കണ്ണൻ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്. തങ്കപ്പൻ, രജനി കരുണാകരൻ, കെ. സത്യവ്രതൻ, ടി.കെ. ഗോപി, എ.എസ്. രാജൻ, വി.കെ. കരുണാകരൻ എന്നിവർ പ്രസംഗിച്ചു.