ചേർപ്പ്: പെരുവനം ആറാട്ടുപുഴ പൂരത്തോടനുബന്ധിച്ച് തിരുവുള്ളക്കാവ് ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ പൂരം കൊടിയേറ്റം നടന്നു. ക്ഷേത്ര ഭരണ സമിതി അംഗങ്ങൾ, ഭക്തജനങ്ങൾ എന്നിവരുടെ നേതൃത്വത്തിലാണ് കൊടിയേറ്റം നടന്നത്. പൂരത്തിൽ പങ്കെടുക്കുന്ന ഘടകക്ഷേത്രങ്ങളിലേക്ക് എണ്ണ വഴിപാടായി നൽകി. ക്ഷേത്ര നടവഴിയിൽ നിന്ന് പൂജിച്ച് അലങ്കരിച്ച കൊടിമരം. നാദസ്വരം, താലം എന്നിവയുടെ അകമ്പടിയോടെ വരവേറ്റാണ് ക്ഷേത്രത്തിനകത്ത് നാട്ടിയത്. വിശേഷാൽ പൂജകൾ, ചുറ്റുവിളക്ക്, ദീപാരാധന എന്നിവയും ഉണ്ടായിരുന്നു. കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് വി. നന്ദകുമാർ, തിരുവുള്ളക്കാവ് ദേവസ്വം പ്രസിഡന്റ് മുല്ലനേഴി ശിവദാസൻ നമ്പൂതിരി, സെക്രട്ടറി എ.എ. കുമാരൻ, പൂരം ഘടക ക്ഷേത്ര ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.