തൃശൂർ: തിരുവമ്പാടി ഉത്സവത്തോട് അനുബന്ധിച്ചുള്ള പള്ളിവേട്ട ചൊവ്വാഴ്ച നടക്കും. രാത്രി ഒമ്പതിന് ക്ഷേത്രത്തിൽ നിന്ന് ഭഗവാൻ പള്ളിനായാട്ടിനായി യാത്രയാകും. പൂങ്കുന്നം ശിവക്ഷേത്ര പരിസരത്ത് നടക്കുന്ന പള്ളിവേട്ട ചടങ്ങുകൾക്ക് ശേഷം പത്തിന് തിരിച്ചെഴുന്നെള്ളിപ്പ് നടക്കും. ക്ഷേത്രത്തിൽ എത്തിയാൽ ശ്രീകോവിലിനു പുറത്തു മുഖമണ്ഡപത്തിൽ മുളപ്പാലികയിൽ മുളപ്പിച്ച നവധാന്യങ്ങളാൽ അലങ്കരിച്ച പ്രത്യേക ശയ്യയിലേക്ക് പള്ളിക്കുറുപ്പിനായി ഭഗവാനെ എഴുന്നെള്ളിക്കും. ബുധനാഴ്ചയാണ് ആറാട്ട്.