തിരുവില്വാമല: പ്രഭാതസവാരിക്കിറങ്ങിയ വയോധികൻ ട്രാവലർ ഇടിച്ച് മരിച്ചു. തിരുവില്വാമല കൊളക്കോട്ടിരി വീട്ടിൽ കൃഷ്‌ണൻ ( 71) ആണ് മരിച്ചത്. പുലർച്ചെ 5.30 ഓടെ എസ്.എൻ.വി ജംഗ്ഷന് സമീപമായിരുന്നു അപകടം നടന്നത്. ഒറ്റപ്പാലം ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജിലുംം എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.