pattayam

ചിറയിൻകീഴ്: ചിറയിൻകീഴ് മണ്ഡലം ഉൾപ്പെടെയുള്ള വില്ലേജുകളുടെ പട്ടയ വിതരണ പരിപാടി മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്തു. മന്ത്രി ഇ. ചന്ദ്രശേഖരൻ അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി സ്പീക്കർ വി. ശശി മുല്ലശേരി കാട്ടുവിള പുത്തൻവീട്ടിൽ പൊന്നമ്മയ്ക്ക് പട്ടയ വിതരണം നടത്തി. മംഗലപുരം ഗ്രാമപഞ്ചായത്ത് വെയിലൂർ വില്ലേജിൽ-33, കഠിനംകുളം-6, ചിറയിൻകീഴ്-19 എണ്ണം വീതമാണ് പട്ടയം വിതരണം ചെയ്തത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ സുമ ഇടവിളാകം, അജിത അനി, തഹസിൽദാർ ഷാജു.എം.എസ്, മംഗലപുരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മുരളീധരൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ പി. വനജ കുമാരി, എ.എസ്. സുനിൽ, പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഗംഗ, പഞ്ചായത്ത് അംഗങ്ങളായ എസ്. കവിത, മീനാ അനിൽ തുടങ്ങിയവർ പങ്കെടുത്തു.