nss

ചിറയിൻകീഴ്: ചിറയിൻകീഴ് ശാർക്കര നായർ കരയോഗ വാർഷിക പൊതുയോഗം കരയോഗം പ്രസിഡന്റ് കെ.എൻ. ചെല്ലപ്പൻ പിളള ഉദ്‌ഘാടനം ചെയ്തു. കരയോഗ അംഗങ്ങളായ പഞ്ചായത്ത്‌ പ്രസിഡന്റ് പി. മുരളി, പഞ്ചായത്ത്‌ അംഗം മോനി ശാർക്കര, മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ നേടിയ ഞാറ്റടിവീട്ടിൽ എം.ആർ. ഉണ്ണികൃഷ്ണൻ എന്നിവരെ ആദരിച്ചു. വിവിധ പരീക്ഷകളിൽ ഉന്നതവിജയം നേടിയവർക്കും എൻജിനിയറിംഗ്, മെഡിക്കൽ അഡ്മിഷൻ നേടിയവർക്കുള്ള എൻഡോമെന്റും പരിതോഷിക്കങ്ങളും വിതരണം ചെയ്തു. ഭാരവാഹികളായി കെ.എൻ. ചെല്ലപ്പൻപിളള (പ്രസിഡന്റ്), സുനിൽ കുമാർ (വൈസ് പ്രസിഡന്റ്), ജി. രാമചന്ദ്രൻ നായർ (സെക്രട്ടറി ), ജി. അനിൽ കുമാർ, തുളസീധരൻ പിളള (ജോയിന്റ് സെക്രട്ടറിമാർ), ആർ.പി. ഗോപിനാഥൻ നായർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.