
ചിറയിൻകീഴ്: ചിറയിൻകീഴ് പാലവിള ഗവൺമെന്റ് യു.പി സ്കൂളിൽ നിർമ്മിച്ച ഹൈടെക് സ്കൂൾ മന്ദിരത്തിന്റെ ഉദ്ഘാടനം ഓൺലൈനിലൂടെ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് അദ്ധ്യക്ഷത വഹിച്ചു.മന്ത്രി തോമസ് ഐസക് മുഖ്യാതിഥിയായി.സ്കൂളിൽ നടന്ന ശിലാഫലക അനാച്ഛാദനം ഡെപ്യൂട്ടി സ്പീക്കർ വി.ശശി നിർവഹിച്ചു.ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.മുരളി അദ്ധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.എ.ഷൈലജാബീഗം ഡിജിറ്റൽ ക്ലാസ് റൂം ഉദ്ഘാടനവും ജില്ലാ പഞ്ചായത്തംഗം ആർ.സുഭാഷ് സ്വിച്ച് ഓൺ കർമ്മവും നിർവഹിച്ചു.ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഒ.എസ് അംബിക,പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ.സരിത,സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജെ.ബിജു,ബ്ലോക്ക് പഞ്ചായത്തംഗം കെ.മോഹനൻ, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.രേണുക ടീച്ചർ, പഞ്ചായത്തംഗങ്ങളായ എസ്.ശിവപ്രഭ, ആറ്റിങ്ങൽ എ.ഇ.ഒ ഇ.വിജയകുമാരൻ നമ്പൂതിരി, അസിസ്റ്റന്റ് എക്സിക്യുട്ടീവ് എഞ്ചിനിയർ ജി.ജ്യോതിഷ്, ആറ്റിങ്ങൽ ബി.പി.സി പി.സജി, പഞ്ചായത്ത് സെക്രട്ടറി ഇൻ ചാർജ് എസ്.വിനോദ് കുമാർ, സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി സി.രവീന്ദ്രൻ, സി.പി.ഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി കളിയിൽപ്പുര രാധാകൃഷ്ണൻ,കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് രാജേഷ്.ബി.നായർ,ജയൻ,എസ്.മോഹൻദാസ് തുടങ്ങിയവർ സംസാരിച്ചു.ഹെഡ്മാസ്റ്റർ എൻ.ഗോപകുമാർ സ്വാഗതവും എസ്.എം.സി ചെയർമാൻ പി.സജി നന്ദിയും പറഞ്ഞു.