epf

ഇ.പി.എഫ് പെൻഷൻ പദ്ധതിയിൽ 1995 മുതൽ 2004 വരെയുള്ള പെൻഷൻകാർക്ക്, രാജ്യത്ത് സംസ്ഥാന സർക്കാരുകൾ വാർദ്ധക്യകാലത്ത് നൽകിവരുന്ന പെൻഷൻ തുകയ്ക്കു എത്രയോ താഴെയാണ് അവശരും അശരണരുമായ വൃദ്ധരായ ഇ.പി.എഫ് പെൻഷൻകാർക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.

1970 മുതൽ പണിശാലകളിൽ രാഷ്ട്രപുരോഗതിക്കായും സാമ്പത്തിക നേട്ടങ്ങൾക്കുമായി രാപകൽ കഠിനാദ്ധ്വാനം ചെയ്ത തൊഴിലാളികളുടെ 1970 മുതലുള്ള സർവീസുകൾ വെട്ടിക്കുറച്ച് 1995 മുതൽ പെൻഷൻ പദ്ധതിയിൽ ഉൾപ്പെടുത്തിയത് നിമിത്തം 10 വർഷത്തെ സർവീസ് ഇല്ലാത്തതുകൊണ്ട് ഭിക്ഷപാത്രത്തിലെ ഓട്ടകാലണയാണ് ഇന്നു പെൻഷനായി നൽകുന്നത്.

70നും 80നും അപ്പുറം പ്രായമുള്ള പെൻഷൻകാർ ശിഷ്ടകാലം വാർദ്ധക്യം കൊണ്ടും രോഗാതുരത്വം കൊണ്ടും, കുടുംബങ്ങളിലെ സാമ്പത്തികമുട്ടുകൾ കൊണ്ടും എല്ലാ അർത്ഥത്തിലും ജീവിതം വഴിമുട്ടിനിൽക്കുന്ന ആലംബഹീനരായ പെൻഷൻകാരെ ഇന്നത്തെ ജീവിതസാഹചര്യത്തിൽ കേന്ദ്ര സർക്കാർ അവഗണിക്കുന്നത് നിന്ദ്യവും നീചവുമായ നടപടി തന്നെയാണ്.

3 വർഷത്തിലേറെയായി കേന്ദ്ര തൊഴിൽ മന്ത്രാലയം മിനിമം പെൻഷൻ 3000, 5000, 7000 രൂപയാക്കുമെന്ന് പ്രഖ്യാപനങ്ങൾ നടത്തിയിരുന്നു. അതെല്ലാം ജലരേഖയായി മാറിക്കൊണ്ടിരിക്കുകയാണ്.

വെള്ളാനകളായ ഉദ്യോഗസ്ഥർ സർവീസിൽ നിന്നും പിരിയുമ്പോൾ വാങ്ങുന്ന വേതനത്തിന്റെ മുക്കാൽ ഭാഗം പെൻഷനായി ലഭിക്കും. അക്കൂട്ടർക്ക് പാവപ്പെട്ട പെൻഷൻകാരുടെ വിശപ്പിന്റെ നിലവിളി കേൾക്കാൻ താത്‌പര്യമില്ല.

കേന്ദ്ര സർക്കാർ അടിയന്തരമായി ഇന്നത്തെ ജീവിതസാഹചര്യം കണക്കിലെടുത്ത് വാർദ്ധക്യം കൊണ്ടും രോഗങ്ങൾ കൊണ്ടും ജീവിതം മല്ലിടുന്ന പെൻഷൻകാർക്ക് മിനിമം പെൻഷൻ നടപ്പാക്കാൻ തയ്യാറാകുമെന്നാണ് പാവങ്ങളുടെ പ്രതീക്ഷ.

പട്ടം എൻ. ശശിധരൻ

തിരുവനന്തപുരം

ആ​രാ​വും​ ​കോ​ൺ​ഗ്ര​സ് ​
മു​ഖ്യ​മ​ന്ത്രി​ ​സ്ഥാ​നാ​ർ​ത്ഥി?

​അ​ടു​ത്ത് ​ന​ട​ക്കാ​ൻ​ ​പോ​വു​ന്ന​ ​നി​യ​മ​സ​ഭാ​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​ര​മേ​ശ് ​ചെ​ന്നി​ത്ത​ല​യെ​ ​പി​ന്ത​ള്ളി​ ​ഉ​മ്മ​ൻ​‌​ചാ​ണ്ടി​ ​കോ​ൺ​ഗ്ര​സിനെ​ ​ന​യി​ക്കു​മെ​ന്ന് ​ഹൈ​ക്ക​മാ​ൻ​ഡ്. അ​പ്പോ​ഴ​താ​ ​കെ​പി​സി​സി​ ​അ​ധ്യ​ക്ഷ​ൻ​ ​മു​ല്ല​പ്പ​ള്ളി​ ​രാ​മ​ച​ന്ദ്ര​ൻ​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​മ​ത്സ​രി​ക്കു​മെ​ന്ന് ​വാ​ർ​ത്ത​ക​ൾ. ഈ​ ​മൂ​ന്നു​ ​നേതാ​ക്ക​ളും​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​മ​ത്സ​രി​ക്കു​ക​യും​ ​വി​ജ​യി​ക്കു​ക​യും​ ​അ​തോ​ടൊ​പ്പം​ ​യു​ഡി​എ​ഫി​ന് ​ഭൂ​രി​പ​ക്ഷം​ ​കി​ട്ടു​ക​യും​ ​ചെ​യ്യു​ക​യാ​ണെ​ങ്കി​ൽ​ ​ഇ​വ​രി​ലാ​രാ​വും​ ​മു​ഖ്യ​മ​ന്ത്രി​യാ​വു​ക​ ​എ​ന്ന​ത് ​കോ​ൺ​ഗ്ര​സി​ന് ​ഒ​രു​ ​കീ​റാ​മു​ട്ടി​ ​ത​ന്നെ​യാ​വും​ ​എ​ന്ന​തി​ൽ​ ​ഒ​രു​ ​സം​ശ​യ​വു​മി​ല്ല.​ ​അ​ടു​ത്ത​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​ശ​രി​ക്കു​ള്ള​ ​ത്രി​കോ​ണ​മ​ത്സ​രം​ ​ന​ട​ക്കു​ക​ ​മു​ന്ന​ണി​ക​ൾ​ ​ത​മ്മി​ലാ​വി​ല്ല,​ ​മ​റി​ച്ച് ​കോ​ൺ​ഗ്ര​സി​ലെ​ ​ഈ​ ​നേ​താ​ക്ക​ൾ​ ​ത​മ്മി​ലാ​വും​ ​എ​ന്ന് ​ഇ​പ്പോ​ഴേ​ ​ഉ​റ​പ്പി​ക്കാം.​ ​

എ.​കെ.​അ​നി​ൽ​കു​മാ​ർ,
നെ​യ്യാ​റ്റി​ൻ​കര