
കടയ്‌ക്കാവൂർ: അഭിനയരംഗത്തെ മികവിനുള്ള പത്മരാജൻ പുരസ്‌കാരം നേടിയ അതിഥി ആർ. അനിലിനെ കടയ്ക്കാവൂർ യൂത്ത് കോൺഗ്രസ്, മഹിളാ കോൺഗ്രസ് അംഗങ്ങൾ മൊമ്മന്റോ നൽകി ആദരിച്ചു. അമൽചന്ദ്രൻ സംവിധാനം ചെയ്‌ത ' മുഖം മൂടി ' എന്ന ഷോർട്ട് ഫിലിമിലെ അഭിനയത്തിനാണ് അവാർഡ് ലഭിച്ചത്. തെക്കുംഭാഗം ഇളയൻ പറമ്പിൽ അനിലിന്റെയും രജനിയുടേയും മകളാണ് രണ്ടാം ക്ലാസുകാരിയായ അതിഥി. കടയ്ക്കാവൂർ വാർഡ് മെമ്പർ അൻസാർ, മഹിളാ കോൺഗ്രസ് അംഗം രാജിത, യൂത്ത് കോൺഗ്രസ് അംഗങ്ങളായ സുജിത, സനു തെക്കുംഭാഗം, തുളസിദാസ് തുടങ്ങിയവർ പങ്കെടുത്തു.