
ബാലരാമപുരം:നെല്ലിമൂട് ആർ.എസ് മണി ഫൗണ്ടേഷനും ഇടത്തേക്കോണം എസ്.എൻ ഗ്രന്ഥശാലയും സംയുക്തമായി സംഘടിപ്പിച്ച സുഗതകുമാരി,നിലംപേരൂർ മധുസൂദനൻ നായർ,അനിൽ പനച്ചൂരാൻ അനുസ്മരണം തലയൽ മനോഹരൻ നായർ ഉദ്ഘാടനം ചെയ്തു.ആർ.എസ് മണി ഫൗണ്ടേഷൻ ചെയർമാൻ കാഞ്ഞിരംകുളം ഗിരി അദ്ധ്യക്ഷത വഹിച്ചു. ബൈജു നെല്ലിമൂട്,ബി.രത്നാകരൻ,സുമേഷ് കൃഷ്ണൻ,കോട്ടുകാൽ സുനിൽ,ബി.ടി.അനിൽകുമാർ എന്നിവർ അനുസ്മരണം പ്രഭാഷണം നടത്തി.കാവ്യസന്ധ്യയിൽ ഉദയൻ കൊക്കോട്,രാജേന്ദ്രൻ നെല്ലിമൂട്,ഹരൻ പുന്നാവൂർ, കുമാരി അഞ്ജന എസ്.ബി, ശ്യാമപ്രസാദ് എസ്.കോട്ടുകാൽ, മധു വണ്ടന്നൂർ എന്നിവർ കവിതാലാപനം നടത്തി.എസ്.എൻ ഗ്രന്ഥശാല സെക്രട്ടറി ശ്രീജിത് സ്വാഗതവും ആർ.എസ്.മണി ഫൗണ്ടേഷൻ ഭരണസമിതിയംഗം ടി.ശ്രീകുമാർ നന്ദിയും പറഞ്ഞു.