
വർക്കല :ജനപ്രതിനിധികളെ കേരള ഗവ. കോൺട്രാക്ടേഴ്സ് അസോസിയേഷൻ ആദരിച്ചു.വർക്കല നഗരസഭ ചെയർമാൻ കെ. എം.ലാജി, വൈസ് ചെയർ പേഴ്സൺ കുമാരി സുദർശിനി എന്നിവരെയാണ് അസോസിയേഷൻ ഉപഹാരം നൽകി ആദരിച്ചത്. അസോസിയേഷൻ സംസ്ഥാന ട്രഷറർ ജി. തൃദീപ്,തിരുവനന്തപുരം ജോയിന്റ് സെക്രട്ടറി ബി.ശ്യാമപ്രസാദ്,വർക്കല താലൂക്ക് സെക്രട്ടറി ചിന്ദു പ്രസാദ്,താലൂക്ക് ഓർഗനൈസിങ് സെക്രട്ടറി അയന്തി ദിലീപ് എന്നിവരുടെ നേതൃത്വത്തിൽ ജനപ്രതിനിധികളായ ലാജിയെയും, സുദർശിനിയേയും ഷാളണിയിച്ച് ആദരിച്ചത്. ഇരുവർക്കും അസോസിയേഷന്റെ ഉപഹാരവും നൽകി.