scrap

തിരുവനന്തപുരം: കേന്ദ്ര ബഡ്ജറ്റിൽ പ്രഖ്യാപിച്ച വോളന്ററി സ്ക്രാപ്പിംഗ് പോളിസി പ്രകാരം സംസ്ഥാനത്തുള്ള 11,27,937 വാഹനങ്ങൾ പഴക്കം ചെന്നവയിൽ ഉൾപ്പെടും. എന്നാൽ ഇതിൽ ഫിറ്റ്നെസ് തെളിയിക്കാത്തവ മാത്രമേ പൊളിക്കേണ്ടിവരൂ. ഫിറ്റ്നെസ് തെളിയിച്ചാൽ നിലവിലുള്ളതുപോലെ ഉപയോഗിക്കാനാകുമെന്നാണ് അറിയുന്നത്. ഇക്കാര്യത്തിൽ വിശദമായ വിജ്ഞാപനം വന്നാലേ വ്യക്തതയുണ്ടാകൂയെന്ന് മോട്ടോർ വാഹനവകുപ്പ് പറയുന്നു.

അതേസമയം സംസ്ഥാനത്ത് ചരക്ക് നീക്കം നടത്തുന്ന വാഹനങ്ങളിൽ പകുതിയിലേറെയും 15 വർഷം കഴിഞ്ഞവയാണ്. ഇവയ്ക്ക് വിലക്ക് വന്നാൽ ചരക്ക് ഗതാഗതത്തെ പ്രതികൂലമായി ബാധിക്കുമെന്നും ആശങ്കയുണ്ട്. പുതിയ നയത്തോടെ യൂസ്ഡ് കാർ വിപണിയും തകർന്നേക്കും. വിന്റേജ് വാഹനങ്ങളുടെ രജിസ്ട്രേഷൻ നിയമങ്ങളിലും ചിലപ്പോൾ മാറ്റം വന്നേക്കും.

സ്ക്രാപ്പിംഗ് പോളിസി ലക്ഷ്യം

കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ പദ്ധതി

സ്ക്രാപ്പ് വാഹന നിർമ്മാണ കമ്പനികൾക്ക് നൽകും.

സംസ്ഥാനത്തെ 20 വർഷത്തിലേറെ പഴക്കമുള്ള വാഹനങ്ങൾ

വാണിജ്യ വാഹനങ്ങൾ: ആകെ 3.5 ലക്ഷം

ഓട്ടോറിക്ഷ- 1,47,756

ചരക്ക് വാഹനങ്ങൾ-1,22,112

ടാക്സി- 62,050

കോൺട്രാക്ട് കാരേജ്(ബസ്)- 480

മറ്റുള്ളവ- 13,556

സ്വകാര്യ വാഹനങ്ങൾ ആകെ:7,77,661

കാർ: 2,57,563

ഓട്ടോറിക്ഷ: 8,512

സ്വകാര്യ സർവീസ് വാഹനങ്ങൾ:20,614

ട്രാക്ടർ- 1357

മറ്റുള്ളവ- 5600