
നെയ്യാറ്റിൻകര:പെരുങ്കടവിള പഞ്ചായത്തിൽ ഉൾപ്പെടുന്ന അണമുഖം വാർഡിലെ നിർദ്ധനയായ ശോഭയും രണ്ടു പെൺമക്കളും അടങ്ങുന്ന കുടുംബത്തിന് യൂത്ത് കോൺഗ്രസ് സൗജന്യമായി വീട് വച്ചുനൽകുന്നു. വീടിന്റെ തറക്കല്ലിടൽ കർമ്മം കഴിഞ്ഞ ദിവസം ജില്ല കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി അഡ്വ.മഞ്ചവിളാകം ജയനും പെരുങ്കടവിള മണ്ഡലം പ്രസിഡന്റ് അമ്പലത്തറയിൽ ഗോപകുമാറും ചേർന്ന് നിർവഹിച്ചു. ജില്ല കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിമാരായ നിർമ്മല കുമാരി, പാറശാല സുധാകരൻ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കൊല്ലിയോട് സത്യനേശൻ,എം.വിജയകുമാർ, വടകര വേണു, കൊല്ലയിൽ രാജൻ, മഞ്ചവിളാകം കെ.എസ്.ജയകുമാർ,മാരായമുട്ടം അജികുമാർ,വെള്ളിക്കുഴി ശശി,മിനിമോൾ,രഞ്ജിത്, ജോണി,അരുവിപ്പുറം സുജിത്,മുൻ മണ്ഡലം പ്രസിഡന്റ് ഇടവഴിക്കര ജയൻ,കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി വടകര ജയൻ തുടങ്ങിയവർ പങ്കെടുത്തു.