
തിരുവനന്തപുരം: പതിനൊന്നാം ശമ്പള പരിഷ്കരണ കമ്മിഷൻ റിപ്പോർട്ടിൽ ഭിന്നശേഷി ജീവനക്കാരെ പാടെ അവഗണിച്ചിരിക്കുകയാണെന്ന് ഡിഫറെന്റ്ലി എബിൾഡ് എംപ്ലോയീസ് അസോസിയേഷൻ (ഡി.എ.ഇ.എ) ആരോപിച്ചു. നിലവിലെ കൺവെയൻസ് അലവൻസ് വർദ്ധിപ്പിക്കേണ്ടതിന്റെ ആവശ്യകത ശമ്പള കമ്മിഷനെ ബോദ്ധ്യപ്പെടുത്തിയിട്ടും 100 രൂപയുടെ മാത്രം വർദ്ധനയാണ് വരുത്തിയത്. അവഗണയ്‌ക്കെതിരെ സമര പരിപാടികൾ സംഘടിപ്പിക്കാൻ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മറ്റി യോഗം തീരുമാനിച്ചു.