
പയ്യന്നൂർ: പയ്യന്നൂർ ഫയർ സ്റ്റേഷനിലെ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ വെള്ളൂർ ജെന്റ്സ് അങ്കണവാടിക്ക് സമീപത്തെ കെ. ശ്രീജിത്ത് (34) പ്രഭാത നടത്തത്തിനിടെ വീടിനു സമീപം കുഴഞ്ഞുവീണ് മരിച്ചു. കുഞ്ഞിമംഗലം മുച്ചലോട്ടെ ഗോവിന്ദൻ (കുഞ്ഞമ്പു) അന്തിത്തിരിയന്റെയും ഇ.വി. തങ്കമണിയുടെയും മകനാണ്. ഭാര്യ: ചഞ്ചിത (പട്ടുവം). സഹോദരങ്ങൾ: ശ്രീലത (തായിനേരി), ശ്രീലേഖ (കടന്നപ്പള്ളി).