
ചിറയിൻകീഴ്:എസ്.എൻ.ഡി.പി യോഗം അഴൂർ ശാഖ സംഘടിപ്പിച്ച ജനപ്രതിനിധി സംഗമം ചിറയിൻകീഴ് യൂണിയൻ പ്രസിഡന്റ് സി.വിഷ്ണുഭക്തൻ ഉദ്ഘാടനം ചെയ്തു.അഴൂർ ശാഖാ പ്രസിഡന്റ് സി.ത്യാഗരാജൻ അദ്ധ്യക്ഷത വഹിച്ചു.അഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.അനിൽ,ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ വിജയകുമാരി,ഗംഗ,അഴൂർ ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ സി.സുര, ഷാജഹാൻ, ആർ.അംബിക,ഗ്രാമപഞ്ചായത്തംഗങ്ങളായ ബി.മനോഹരൻ, സജിത്ത് മുട്ടപ്പലം, കെ.ഓമന, അനിൽകുമാർ,ഷീബ,കെ.സിന്ധു,ബി.ഷീജ,നെസിയ സുധീർ,ലതിക മണിരാജ്,ജയകുമാർ,ലിസി എന്നിവരെ ചിറയിൻകീഴ് യൂണിയൻ സെക്രട്ടറി ശ്രീകുമാർ പെരുങ്ങുഴി ആദരിച്ചു. മാനവ സേവ പുരസ്കാരം നേടിയ ചിറയിൻകീഴ് യൂണിയൻ പ്രസിഡന്റ് സി.വിഷ്ണുഭക്തന് ചടങ്ങിൽ മൊമന്റോ നൽകി അഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.അനിൽ ആദരിച്ചു. ചിറയിൻകീഴ് യൂണിയൻ വൈസ് പ്രസിഡന്റ് പ്രദീപ് സഭവിള,ഡയറക്ടർ ബോർഡ് അംഗം അഴൂർ ബിജു,കൗൺസിലർമാരായ സി.കൃത്തിദാസ്,ചിത്രാംഗദൻ,വനിത സംഘം വൈസ് പ്രസിഡന്റ് ലതിക പ്രകാശ്, എന്നിവർ പങ്കെടുത്തു. അഴൂർ ശാഖാ സെക്രട്ടറി വി.സിദ്ധാർത്ഥൻ സ്വാഗതവും ജയൻ അഴൂർ നന്ദിയും പറഞ്ഞു.