amma

മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ"യുടെ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനം ഫെബ്രുവരി 6 ശനിയാഴ്ച രാവിലെ 10 മണിക്ക് സൂപ്പർ മെഗാതാരങ്ങളായ മമ്മൂട്ടിയും മോഹൻലാലും ചേർന്ന് ഉദ്ഘാടനം ചെയ്യും. എറണാകുളത്ത് കലൂർ ദേശാഭിമാനി റോഡിലാണ് അമ്മയുടെ ആസ്ഥാനമന്ദിരം.