
തിരുവനന്തപുരം : വെൺപാലവട്ടം ശ്രീഭഗവതിക്ഷേത്രത്തിലെ ഉത്സവം 15 മുതൽ 21 വരെ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ആചാരപ്രകാരം നടത്തുമെന്ന് ക്ഷേത്ര ട്രസ്റ്റ് ചെയർമാൻ ഡോ.ബിജുരമേശ് അറിയിച്ചു.15ന് രാവിലെ 6ന് അഷ്ടദ്രവ്യസമേതം മഹാഗണപതിഹോമം, 9നും 9.30 നും മദ്ധ്യേ തൃക്കൊടിയേറ്റ്,ഉച്ചയ്ക്ക് കലശപൂജ,വൈകിട്ട് പുഷ്പാഭിഷേകവും ദീപാരാധനയും 8ന് തോറ്റംപാട്ട് ആരംഭിക്കും. 9നും 9.30നും മദ്ധ്യേ കാപ്പുകെട്ടി കുടിയിരുത്തും. 9.30ന് കുത്തിയോട്ടം നിറുത്തലും അത്താഴപൂജയും നടക്കും.16ന് രാവിലെ മഹാഗണപതിഹോമം, 9 മുതൽ ശ്രീഭൂതബലി,അഭിഷേകങ്ങൾ,മറ്റു വിശേഷാൽ പൂജകൾ,വൈകിട്ട് പുഷ്പാഭിഷേകം, രാത്രി 7 മുതൽ ഡാൻസ്,17ന് രാവിലെ മഹാഗണപതിഹോമം, 9 മുതൽ ശ്രീഭൂതബലി, അഭിഷേകങ്ങൾ, മറ്റു വിശേഷാൽ പൂജകൾ, വൈകിട്ട് 5.45ന് തോറ്റംപാട്ട്,6.30ന് നാട്യാഞ്ജലിയും 8ന് അത്താഴപൂജയും കളമെഴുത്ത് പാട്ടും,18ന് രാവിലെ മഹാഗണപതിഹോമം,9.40ന് ഉത്സവബലിയും, വൈകിട്ട് 5.30ന് ഭക്തിഗാനാഞ്ജലിയും 6ന് പുഷ്പാഭിഷേകം, 8ന് കളമെഴുത്ത് പാട്ടും തുടർന്ന് ശ്രീഭൂതബലിയും,19ന് വൈകിട്ട് 7ന് മുളപൂജയും 10ന് തോറ്റംപാട്ടിലെ കൊന്നുതോറ്റും നടക്കും. 20ന് രാവിലെ മഹാഗണപതിഹോമം, 9ന് ശ്രീഭൂതബലി, പഞ്ചഗവ്യകലശപൂജ, നവകലശപൂജ, അഭിഷേകങ്ങൾ എന്നിവയും വൈകിട്ട് 8ന് കളമെഴുത്തും പാട്ടും, 9ന് ഉരുൾനേർച്ച,10.30ന് പള്ളിവേട്ട,21ന് രാവിലെ 6ന് മഹാഗണപതിഹോമം, 7.30ന് മഹാമൃത്യുഞ്ജയഹോമം, 10ന് പൊങ്കാലയ്ക്ക് പണ്ടാര അടുപ്പിൽ അഗ്നിപകരും.10.15ന് കരോക്ക ഭക്തിഗാനസുധയും 1ന് പൊങ്കാല നിവേദ്യം,വൈകിട്ട് 6.30ന് നൃത്തസന്ധ്യ,രാത്രി 7.45ന് വലിയ ഉദേശ്വരം ക്ഷേത്രത്തിൽ നിന്നാരംഭിക്കുന്ന കുത്തിയോട്ടം,.രാത്രി 11ന് ആറാട്ടും 11.30ന് കൊടിയിറക്കവും വെളുപ്പിന് 1ന് ഗുരുസിയോടുംകൂടി ഉത്സവപരിപാടികൾ സമാപിക്കും.