കൊച്ചി: ജനതാദൾ എസ് സംസ്ഥാന കമ്മി​റ്റിയുടെ നേതൃത്വത്തിൽ ദേശീയ കർഷക പ്രക്ഷോഭ ദിനം ഐക്യദാർഢ്യം പ്രഖ്യാപിച്ച് എറണാകുളം മേനക ജംഗ്ഷനിൽ നിന്ന് ഇന്ന് രാവിലെ ഒൻപത് മുതൽ വൈകിട്ട് അഞ്ച് വരെ ഉപവാസ സമരം നടക്കും. മന്ത്രി കെ കൃഷ്ണൻകുട്ടി ,മാത്യു ടി തോമസ് എം.എൽ.എ, സി കെ നാണു എം.എൽ.എ, നീലലോഹിതദാസൻ നാടാർ സംസ്ഥാന ജില്ലാ ഭാരവാഹികൾ എന്നിവർ പങ്കെടുക്കും.