vijayakumar

കൊല്ലം: തൃക്കടവൂർ കുരീപ്പുഴയിൽ അയൽക്കാർ തമ്മിലുണ്ടായ വഴക്കിനിടെ ഗൃഹനാഥൻ മരിച്ചതിനെ തുടർന്ന് ഒരാൾ അറസ്റ്റിൽ. ഞായറാഴ്ച രാത്രി പത്തോടെ കുരീപ്പുഴ, വടക്കേച്ചിറ സ്‌കൂളിന് സമീപം വടക്കേചിറക്കോട്ട് ഷഹറുദ്ദീൻ കോയയാണ് (65) മരിച്ചത്. അയൽവാസിയായ കമലാഭവനിൽ വിജയകുമാറിനെയാണ് (47) അഞ്ചാലുംമൂട് പൊലീസ് അറസ്റ്റ് ചെയ്തത്.

അയൽവാസിയുടെ കല്ലേറിൽ പരിക്കേറ്റാണ് ഷഹറുദ്ദീൻ കോയ മരിച്ചതെന്ന് ഭാര്യ റംലാബീവി പൊലീസിൽ മൊഴി നൽകി. നിലത്തുവീണ ഷഹറുദ്ദീനെ മതിലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയസ്തംഭനമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. സ്ഥലത്ത് പൊലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്.