vilavoorkal

മലയിൻകീഴ് :വിളവൂർക്കൽ ഗ്രാമപഞ്ചായത്ത് പ്രദേശത്ത് കുടിവെള്ള ക്ഷാമം രൂക്ഷമായിനെ തുടർന്ന് വാട്ടർ അതോറിട്ടിയുടെ ചൂഴാറ്റുകോട്ട പമ്പിംഗ് സ്റ്റേഷന് മുന്നിൽ പഞ്ചായത്ത് പ്രസിഡന്റ് ടി.ലാലിയുടെ നേതൃത്വത്തിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പ്രസിഡന്റ് ലാലിയുടെ നേതൃത്വത്തിൽ വൈസ് പ്രസിഡന്റ് ജി.കെ.അനിൽകുമാർ.ഈഴക്കോട് ജോണി,ജയകുമാർ (ബിജു) എൽ.ശാലിനി, എ.ശാലിനി,അനില,തങ്കമണി ടീച്ചർ,ആശാ ചന്ദ്രൻ,ഉഷാകുമാരി എന്നിവരാണ് പ്രതിഷേധിച്ചത്.രണ്ട് ദിവസത്തിനകം കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണുമെന്ന വാട്ടർ അതോറിട്ടി അധികൃതരുടെ ഉറപ്പിന്മേൽ ഉച്ചയോടെ പ്രതിഷേധം അവസാനിപ്പിച്ചു.