bh

വർക്കല:ആഘോഷങ്ങൾ ഒഴിവാക്കി ആചാരപ്രകാരമുള്ള ചടങ്ങുകളോടെ 10 ദിവസമായി നടന്നുവന്ന വർക്കല ജനാർദ്ദനസ്വാമി ക്ഷേത്ര ഉത്സവം സമാപിച്ചു.തിങ്കളാഴ്ച വൈകിട്ട് മേൽശാന്തിമാരായ എസ്. സത്യ നാരായണൻ പോറ്റി,എസ്.ജെ. സത്യനാരായണൻ പോറ്റി എന്നിവരുടെ നേതൃത്വത്തിൽ ജനാർദ്ദനസ്വാമി ക്ഷേത്രത്തിൽ വിശേഷാൽ പൂജകൾക്കുശേഷം വിഗ്രഹം വഹിച്ചുള്ള ആറാട്ട് എഴുന്നുള്ളത്ത് നടന്നു.ആറാടിച്ച ശേഷം രാത്രിയോടെ എഴുന്നുള്ളത്ത് ജനാർദ്ദനസ്വാമി ക്ഷേത്രത്തിൽ മടങ്ങിയെത്തി.തുടർന്ന് വിശേഷാൽ പൂജകൾക്ക് ശേഷം കൊടി ഇറക്കിയതോടെ ഉത്സവത്തിന് സമാപനം കുറിച്ചു.