secretariate

തിരുവനന്തപുരം: സ്വകാര്യ ആവശ്യത്തിനുള്ള അവധി അപേക്ഷയിൽ കാരണം വ്യക്തമാക്കണമെന്ന ചീഫ്സെക്രട്ടറി വിശ്വാസ് മേത്തയുടെ നിർദ്ദേശത്തിച്ചൊല്ലി ഐ.എ.എസ് ഉദ്യോഗസ്ഥർക്കിടയിൽ അതൃപ്തി. ചട്ടപ്രകാരമുള്ള ആർജ്ജിത അവധിയെടുക്കാൻ ജൂനിയർ ഐ.എ.എസ് ഉദ്യോഗസ്ഥൻ നൽകിയ അപേക്ഷയിലാണ് നിർദ്ദേശം. അവധിയെടുപ്പ് സംബന്ധിച്ച നിയമങ്ങൾ ചീഫ്സെക്രട്ടറി ലംഘിക്കുന്നെന്നാരോപിച്ച് ഐ.എ.എസുകാർ രംഗത്തെത്തി. ആർജ്ജിത അവധിയെടുക്കുമ്പോൾ കാരണം തേടേണ്ട ആവശ്യം ചീഫ്സെക്രട്ടറിക്കില്ല. അവധി ആവശ്യപ്പെട്ട ദിവസം ഉദ്യോഗസ്ഥന്റെ സേവനം അനിവാര്യമാണെങ്കിൽ അപേക്ഷ നിരസിക്കാം, അല്ലെങ്കിൽ അനുവദിക്കാമെന്നും ഐ.എ.എസുകാർ പറയുന്നു.