
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള ചില പ്രഖ്യാപനങ്ങളൊഴിച്ചാൽ കേന്ദ്രബഡ്ജറ്റ് കേരളത്തിന് നിരാശാജനകമാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. വായ്പാപരിധി കൂട്ടണമെന്ന കേരളത്തിന്റെ ആവശ്യം പരിഗണിക്കാത്തത് വികസന പ്രവർത്തനങ്ങളെ ബാധിക്കും. കേന്ദ്രത്തിൽ നിന്നുള്ള നികുതി വിഹിതം 16401.05 കോടിരൂപയിൽ നിന്നും 15326.64 കോടിയായി കുറച്ചു.