postel-ballot

തിരുവനന്തപുരം: നാമനിർദ്ദേശത്തിലൂടെ ഭാരവാഹികളെ നിശ്ചയിക്കാറുള്ള ഐ.എ.എസ് അസോസിയേഷനിൽ വാശിയേറിയ തിരഞ്ഞെടുപ്പ് വരുന്നു. 14ന് വാർഷിക പൊതുയോഗത്തോടനുബന്ധിച്ചാണ് തിരഞ്ഞെടുപ്പ്. ഉദ്യോഗസ്ഥർ പല പാനലുകളിലായി മത്സരിക്കുമെന്നാണ് സൂചന. കൃഷി സെക്രട്ടറി രത്തൻ ഖേൽക്കറാണ് വരണാധികാരി. ഓൺലൈൻ ഇലക്‌ഷൻ സോഫ്‌റ്റ്‌വെയറിലൂടെയാണ് തിരഞ്ഞെടുപ്പ്. വോട്ടേഴ്സ് ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. 150 ഐ.എ.എസ് ഉദ്യോഗസ്ഥരാണ് വോട്ടുചെയ്യുക. നോമിനേഷൻ ക്ഷണിച്ചു