report

തിരുവനന്തപുരം: 2021ലെ സർക്കാർ ഡയറിയുടെയും കലണ്ടറിന്റെയും അച്ചടിയിലും വിതരണത്തിലുമുണ്ടായ ക്രമക്കേടിനെപ്പറ്റി അന്വേഷിക്കാൻ അച്ചടിവകുപ്പ് ഡയറക്ടർക്ക് സെക്രട്ടറി കെ.ഗോപാലകൃഷ്ണ ഭട്ട് നിർദ്ദേശം നൽകി. ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശം. ക്രമക്കേട് സംബന്ധിച്ച് കേരള കൗമുദി ഇന്നലെ പ്രസിദ്ധീകരിച്ച റിപ്പോർട്ടിനെ തുടർന്നാണ് നടപടി. അച്ചടിക്ക് ഉപയോഗിച്ച പേപ്പറിന്റെയും മഷിയുടെയും കണക്ക് സഹിതം സമർപ്പിക്കണം. സർക്കാർ കലണ്ടറും ഡയറിയും മണ്ണന്തല പ്രസിൽ അച്ചടിച്ച ശേഷം സെൻട്രൽ പ്രസിലെത്തിച്ചാണ് ഘട്ടം ഘട്ടമായി വിതരണം ചെയ്യുന്നത്. വിതരണ സമയത്താണ് ക്രമക്കേട് നടന്നതെന്നാണ് പ്രധാന ആക്ഷേപം. അധികമായി അച്ചടിക്കാൻ നിർദ്ദേശിച്ച 50,​000 കലണ്ടറുകളിൽ 30,​000 എണ്ണമേ അച്ചടിച്ചുള്ളൂവെന്നും ആക്ഷേപമുണ്ട്.