
പാറശാല: കുളത്തൂരിലെ ഗവ. ടെക്നിക്കൽ ഹൈസ്കൂളിന് വേണ്ടി 4.15 കോടി രൂപ ചെലവാക്കി നടപ്പിലാക്കുന്ന പുതിയ മന്ദിരത്തിന്റെ നിർമ്മാണ പ്രവർത്തങ്ങൾ അന്തിമ ഘട്ടത്തിൽ. ഇരുനില മന്ദിരത്തിൽ വിശാലമായതും വായു സഞ്ചാരവുമുള്ള ക്ലാസ് മുറികൾക്ക് പുറമെ ലിഫ്റ്റ് പ്രവർത്തിപ്പിക്കുന്നതിനായി വേണ്ട സൗകര്യങ്ങളും കെട്ടിടത്തിൽ ഒരുക്കുന്നതാണെന്ന് സ്ഥലം സന്ദർശിച്ച് നിർമ്മാണ പ്രവർത്തങ്ങൾ വിലയിരുത്തിയ കെ. ആൻസലൻ എം.എൽ.എ അറിയിച്ചു .ബാക്കിയുള്ള പണികൾ പൂർത്തിയാക്കി ഉടനെ തന്നെ മന്ദിരം ഉദ്ഘാടനം നടത്താനാകുന്നതാണെന്നും പറഞ്ഞു.