
തിരുവനന്തപുരം: നവ ഉദാരവത്കരണം പൂർവാധികം ശക്തിയോടെ നടപ്പാക്കുമെന്ന എൻ.ഡി.എ സർക്കാർ പ്രഖ്യാപനത്തിന്റെ പ്രതിഫലനമാണ് കേന്ദ്ര ബഡ്ജറ്റെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പൊതുസ്ഥാപനങ്ങൾ സ്വകാര്യവത്കരിക്കാനും ഇൻഷ്വറൻസ് മേഖലയിലടക്കം വിദേശ നിക്ഷേപം വർദ്ധിപ്പിക്കാനും നിർദ്ദേശിക്കുന്ന ബഡ്ജറ്റ് രാജ്യത്തെ പൂർണമായി കച്ചവട താത്പര്യങ്ങൾക്കു വിട്ടുനൽകുന്നതാണ്. പുതിയ കാർഷിക നയങ്ങളുടെ പാതയിൽ ഇനിയും സഞ്ചരിക്കുമെന്ന കേന്ദ്ര സർക്കാരിന്റെ ഏറ്റുപറച്ചിലാണ് ബഡ്ജറ്റ്.