
തിരുവനന്തപുരം: കൊവിഡ് വ്യാപനം തടയാനും ശക്തമായ പ്രതിരോധമൊരുക്കാനും സിറ്റി പൊലീസ്. ഇതിനായി പത്തുദിവസത്തെ സ്‌പെഷ്യൽ ഡ്രൈവ് പ്രഖ്യാപിച്ചു. രാവിലെ 10 മുതൽ ഒന്നുവരെയും വൈകിട്ട് നാലു മുതൽ എട്ടുവരെയും എൻഫോഴ്സ്‌മെന്റ് സംഘങ്ങൾ റോഡിലുണ്ടാകണം. നൈറ്റ് പട്രോളിംഗ് ശക്തമാക്കും. സിറ്റി അതിർത്തിയിൽ പരിശോധന നടക്കും. നടപടികളെല്ലാം കൊവിഡ് ജാഗ്രതാ പോർട്ടലിൽ അപ്ഡേറ്റ് ചെയ്യണം. എല്ലാ സ്റ്റേഷൻ പരിധിയിലും മൈക്ക് അനൗൺസ്‌മെന്റ് നടത്താനും തീരുമാനിച്ചു. ബസ് സ്റ്റോപ്പുകൾ, സിനിമാ തിയേറ്ററുകൾ, ഉത്സവ സ്ഥലങ്ങൾ, അന്യസംസ്ഥാന തൊഴിലാളി ക്യാമ്പുകൾ എന്നിവിടങ്ങളിലും പരിശോധന ശക്തമാക്കും.