കൊച്ചി: കൊവിഡിനെ തുടർന്ന് പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ഹോട്ടൽ മേഖലയ്ക്ക് കനത്ത പ്രഹരമാണ് പാചകവാതകത്തിന്റെ വിലവർദ്ധനവെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ.
ഏതാനും മാസങ്ങൾക്കുള്ളിൽ 50 ശതമാനത്തിലേറെയാണ് വില വർദ്ധിച്ചത്. വില കുറയ്ക്കാൻ എണ്ണക്കമ്പനികൾ തയ്യാറായില്ലെങ്കിൽ പ്രക്ഷോഭ പരിപാടികൾ ആവിഷ്കരിക്കുമെന്നു അസോസിയേഷൻ പ്രസിഡന്റ് മൊയ്തീൻകുട്ടി ഹാജിയും ജനറൽ സെക്രട്ടറി ജി. ജയപാലും പറഞ്ഞു.