
തിരുവനന്തപുരം: കൺസഷൻ കാർഡുള്ള വിദ്യാർത്ഥികൾക്ക് സിറ്റി ഫാസ്റ്റ്, നോൺ എ.സി ലോ ഫ്ളോർ (ജൻറം) ബസുകളിലും യാത്ര ചെയ്യാൻ താത്കാലിക അനുവാദം. ഓർഡിനറി ബസ്സുകളുടെ കുറവുമൂലം വിദ്യാർത്ഥികൾക്കുള്ള യാത്രാക്ലേശം കണക്കിലെടുത്ത് മന്ത്രി എ.കെ.ശശീന്ദ്രനാണ് ഇളവ് നിർദ്ദേശിച്ചത്.