
തിരുവനന്തപുരം:വിവിധ കാരണങ്ങളാൽ പൾസ് പോളിയോ തുള്ളിമരുന്ന് സ്വീകരിക്കാൻ കഴിയാതിരുന്ന കുട്ടികൾക്കായി ഡോർ ടു ഡോർ വാക്സിൻ വിതരണം ജില്ലയിൽ ഇന്ന് പൂർത്തിയാകും.കൊവിഡ് പ്രാഥമിക സമ്പർക്ക പട്ടികയിലായിരുന്ന കളക്ടർ ഡോ. നവജ്യോത് ഖോസ സ്വയം നിരീക്ഷണത്തിലായിരുന്നതിനാൽ മകൾ രണ്ടുവയസുകാരി അനാഹത്തിന് ഇന്നലെയാണ് തുള്ളിമരുന്ന് നൽകിയത്.വോളണ്ടിയർമാർ കളക്ടറുടെ ക്യാമ്പ് ഓഫീസിലെത്തി വാക്സിൻ നൽകുകയായിരുന്നു.പൾസ് പോളിയോ തുള്ളിമരുന്നിന്റെ പ്രാധാന്യം എല്ലാ മാതാപിതാക്കളും മനസിലാക്കി കഴിഞ്ഞ ദിവസം വാക്സിൻ നൽകാൻ കഴിയാതിരുന്ന കുഞ്ഞുങ്ങൾക്ക് ഉടൻ നൽകണമെന്നും കളക്ടർ പറഞ്ഞു.കാര്യക്ഷമമായി വാക്സിനേഷൻ പ്രവർത്തനങ്ങളിലേർപ്പെട്ട ആരോഗ്യ പ്രവർത്തകരെയും ജനപ്രതിനിധികളെയും കളക്ടർ അഭിനന്ദിച്ചു.