കൊച്ചി: തൊഴിലാളികളുടെ ആനുകൂല്യങ്ങൾ നിർത്തലാക്കാനുള്ള തീരുമാനം ഉപേക്ഷിക്കുക, ഐ.സി.ടി.ടി കരാർ റദ്ദാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കൊച്ചി തുറമുഖ ജോയി​ന്റ് ട്രേഡ് യൂണിയൻ ഫോറം അനിശ്ചിതകാല സത്യാഗ്രഹ സമരം ആരംഭിച്ചു. പി.എം മുഹമ്മദ് ഹനീഫ്, സി.ഡി നന്ദകുമാർ, വി.കെ സുരേന്ദ്രൻ, കെ.പി ശിവൻ, പി.എം പ്രേമാനന്ദൻ, ജോസഫ് ജോസ്, എം.എൻ മനോജ്, കെ.ഇ സാബു, പി രാജേഷ്, മഞ്ജു മരിയ സ്റ്റീഫൻ എന്നിവർ സമരഭടന്മാരായി.