cpi

ഉഴമലയ്ക്കൽ:ഉഴമലയ്ക്കലിൽ ബി.ജെ.പി,കോൺഗ്രസ്,ആർ.എസ്.പി,സി.പി.എം പാർട്ടികളിൽ നിന്നും അൻപതോളം പേർ സി.പി.ഐയിൽ ചേർന്നു.സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗവും എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറിയുമായ മീനാങ്കൽ കുമാർ പ്രവർത്തകരെ സ്വീകരിച്ചു.സി.പി.ഐ ഡയമൺ പാലം ബ്രാഞ്ച്, എഐ.വൈ.എഫ്, മഹിളാസംഘം യൂണിറ്റുകൾ എന്നിവ രൂപീകരിച്ചു. ഉഴമലയ്ക്കൽ ശേഖരൻ അദ്ധ്യക്ഷത വഹിച്ചു.ഷൈൻ,മനില ശിവൻ,മുരളി,മോഹനൻ തുടങ്ങിയവർ സംസാരിച്ചു. ബ്രാഞ്ച് സെക്രട്ടറിയായി മോഹനനെ തിരഞ്ഞെടുത്തു.