
തിരുവനന്തപുരം: കേരള പബ്ലിക് സർവീസ് കമ്മിഷനിൽ സിസ്റ്റം അനലിസ്റ്റ്/സീനിയർ പ്രോഗ്രാമർ തസ്തികയുടെ (കാറ്റഗറി നമ്പർ 21/18) ചുരുക്കപ്പട്ടികയിലുൾപ്പെട്ടവർക്കുള്ള പ്രായോഗിക പരീക്ഷ 10 ന് ആസ്ഥാന ഓഫീസിൽ നടത്തും.
അഭിമുഖം
അസിസ്റ്റന്റ് എൻജിനീയർ (സിവിൽ) (കാറ്റഗറി നമ്പർ 83/19), അസിസ്റ്റന്റ് എൻജിനീയർ (സിവിൽ) (പൊതുമരാമത്ത് വകുപ്പിലെ ജീവനക്കാരിൽ നിന്നും നേരിട്ടുള്ള നിയമനം) (കാറ്റഗറി നമ്പർ 84/19) തസ്തികകളുടെ അഭിമുഖം ഇന്ന് മുതൽ 12 വരെ വിവിധ തീയതികളിലായി പി.എസ്.സി. ആസ്ഥാന ഓഫീസിലും, കൊല്ലം, എറണാകുളം, കോഴിക്കോട് ജില്ലകളിലെ മേഖല ഓഫീസിലും ജില്ലാ ഓഫീസിലും നടത്തും.
എഴുത്തു പരീക്ഷ
ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസിൽ അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസർ (കാറ്റഗറി നമ്പർ 534/17) തസ്തികയിലേക്ക് 15 ന് രാവിലെ 7.30 മുതൽ 10 മണിവരെ എഴുത്തു പരീക്ഷ നടത്തും. അഡ്മിഷൻ ടിക്കറ്റുകൾ പ്രൊഫൈലിൽ ലഭിക്കും.
ക്വട്ടേഷൻ നോട്ടീസ്
കേരള പബ്ലിക് സർവീസ് കമ്മിഷൻ ആസ്ഥാന ഒാഫീസ് കാമ്പസിനുളളിൽ സൂക്ഷിച്ചിട്ടുള്ള പഴയതും ഉപയോഗശൂന്യമായതുമായ സാധനസാമഗ്രികൾ 16 ന് ഉച്ചയ്ക്ക് ശേഷം 3.30 ന് മത്സരാധിഷ്ഠിത ക്വട്ടേഷനുകളുടെ അടിസ്ഥാനത്തിൽ വിൽപ്പന നടത്തും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 0471 2546250 .