1

നെയ്യാറ്റിൻകര:പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ കമുകിൻകോട് വിശുദ്ധ അന്തോണീസ് ദേവാലയത്തിലെ തീർത്ഥാടന തിരുനാളിന് ഭക്തി നിർഭരമായ തുടക്കം.പ്രാരംഭ ദിവ്യബലിക്ക് നെടുമങ്ങാട് റീജിയൻ കൊ ഓഡിനേറ്റർ മോൺ.റൂഫസ് പയസലിൻ മുഖ്യ കാർമ്മികത്വം വഹിച്ചു.തിരുസ്വരൂപത്തിൽ കിരീടംചാർത്തൽ ചടങ്ങിനും നേതൃത്വം നൽകി. 10.30ന് നടന്ന ദിവ്യബലിക്കും ദിവ്യകാരുണ്യ ആരാധനയ്ക്കും കിളളി സെന്റ് ജോസഫ് ഇടവക വികാരി ഫാ.അജി അലോഷ്യസ് മുഖ്യ കാർമ്മികത്വം വഹിച്ചു.വൈകിട്ട് 5ന് ഫാ.ജോസഫ് രാജേഷ് മുഖ്യ കാർമ്മികത്വം വഹിച്ച ദിവ്യബലി ഉണ്ടായിരുന്നു.ദിവ്യബലിയെ തുടർന്ന് കൊച്ച് പളളിയിൽ നിന്നും വലിയപളളിയിലേയ്ക്ക് വിശുദ്ധ അന്തോണീസിന്റെ തിരുസ്വരൂപവും വഹിച്ച് തിരുനാൾ പ്രദക്ഷിണം നടന്നു.ഇടവക വികാരി ഫാ.ജോയി മത്യാസ് തിരുനാളിന് കൊടിയേറ്റി.