
തിരുവനന്തപുരം: കേന്ദ്ര ബഡ്‌ജറ്റിൽ കാർഷിക സെസ് ഏർപ്പെടുത്തിയെങ്കിലും മദ്യത്തിന് വിലകൂടില്ല. സംസ്ഥാനം കേന്ദ്രത്തിന് നൽകുന്ന 30 ശതമാനം മദ്യ സെസിൽ നിന്ന് രണ്ട് ശതമാനം കാർഷിക സെസായി മാറും. മദ്യത്തിന് കാർഷിക സെസായി രണ്ട് ശതമാനമാണ് ബഡ്ജറ്റിൽ പ്രഖ്യാപിച്ചത്.
സംസ്ഥാനത്ത് 7 ശതമാനം മദ്യ വില കൂട്ടിയ സമയത്താണ് കേന്ദ്ര ബഡ്ജറ്റ് പ്രഖ്യാപനമുണ്ടായത്. സംസ്ഥാനത്ത് വില കൂട്ടിയതോടെ മദ്യത്തിന് 90 രൂപ വരെ വില കൂടിയിരുന്നു. വില വർദ്ധനയിലൂടെ സർക്കാരിന് വർഷം 1000 കോടിയുടെ അധിക വരുമാനം ലഭിക്കുമെന്നാണ് വിലയിരുത്തൽ.