
തിരുവനന്തപുരം: മുദ്രപ്പത്രം ഒഴിവാക്കി ഇ - സ്റ്റാമ്പിംഗ് വഴി ഭൂമി രജിസ്‌ട്രേഷൻ നടത്തുന്നത് പരീക്ഷണാടിസ്ഥാനത്തിൽ രണ്ട് സബ് രജിസ്ട്രാർ ഓഫീസുകളിൽ മാത്രം -
കൊല്ലം ജില്ലയിലെ കൊട്ടാരക്കര പ്രിൻസിപ്പൽ സബ് രജിസ്ട്രാർ ഓഫീസിലും തിരുവനന്തപുരം ജില്ലയിലെ കഴക്കൂട്ടം സബ് രജിസ്ട്രാർ ഓഫീസിലും. രണ്ടിടത്തും ഇ - സ്റ്റാമ്പിംഗിനൊപ്പം മുദ്രപ്പത്രത്തിലും രജിസ്ട്രേഷൻ നടത്താം.
കേരളത്തിലെ മറ്റ് രജിസ്ട്രേഷൻ ഓഫീസുകളിൽ നിലവിലുള്ള രീതി മൂന്നു മാസം കൂടി തുടരും. അതുകഴിഞ്ഞാൽ ഇവിടങ്ങളിലും ഇ-സ്റ്രാമ്പിംഗ് ആരംഭിക്കും.
ട്രഷറി വകുപ്പ് സ്റ്റാമ്പ് വെണ്ടർമാർക്ക് പരിശീലനം നൽകാതിരുന്നതിനാലാണ് തുടക്കത്തിൽ തന്നെ കല്ലുകടി ഉണ്ടായത്.
നിലവിൽ ഒരു ലക്ഷം രൂപയ്‌ക്ക് മുകളിൽ മുദ്രപ്പത്രം വേണ്ട ഭൂമി ഇടപാടുകളിൽ ഇ-സ്റ്റാമ്പിംഗ് ആണ് നടത്തുന്നത്. ഒരു ലക്ഷം വരെയുള്ള മുദ്രപ്പത്രങ്ങൾ വെണ്ടർമാർ വഴിയും. പുതിയ സംവിധാനത്തിൽ സ്റ്റാമ്പ് വെണ്ടർമാരുടെ കമ്പ്യൂട്ടറിലൂടെ ഇ-സ്റ്റാമ്പിംഗ് നടത്താം. ട്രഷറി പോർട്ടൽ പൂർണമാകുന്നതുവരെ ഇ-സ്റ്റാംമ്പിംഗ് ആധാര രജിസ്ട്രേഷനിൽ ഒതുക്കും.