dq

തിരുവനന്തപുരത്ത് 7 മുതൽ

ദുൽഖർ സൽമാനെ നായകനാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന സല്യൂട്ടിന്റെ ചിത്രീകരണം ഇന്ന് കൊല്ലത്ത് തുടങ്ങും. മൂന്ന് ദിവസത്തെ ചിത്രീകരണത്തിന് ശേഷം തിരുവനന്തപുരത്തേക്ക് ഷിഫ്ട് ചെയ്യും. തിരുവനന്തപുരം നഗരത്തിലും നഗരാത്തിർത്തികളിലുമായി ഒരു മാസത്തിലേറെ സല്യൂട്ടിന്റെ ചിത്രീകരണമുണ്ടാകും. തിരുവനന്തപുരത്തെ ചിത്രീകരണം പൂർത്തിയായ ശേഷം വീണ്ടും കൊല്ലത്തേക്ക് ഷിഫ്ട് ചെയ്യും.

ബോബി - സഞ്ജയ് ടീം രചന നിർവഹിക്കുന്ന സല്യൂട്ടിൽ ദുൽഖർ പൊലീസ് വേഷമാണ് അവതരിപ്പിക്കുന്നത്. ദുൽഖറിന്റെ നിർമ്മാണക്കമ്പനിയായ വേ ഫെയറർ ഫിലിംസാണ് സല്യൂട്ട് നിർമ്മിക്കുന്നത്.